inner-image

കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടി എം എച്ച്‌ ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബു എബ്രഹാം ലൂക്ക് മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒമ്ബതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതായാണ് വിവരം. രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ അബു എബ്രഹാം ലൂക്കിനെ പതിവായി കാണാന്‍ എത്തുന്ന രോഗികളും ഉണ്ടായിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ഈ ആശുപത്രിയില്‍ എത്തുന്ന അബു എബ്രഹാമിനെ സ്ഥിരമായി കാണിക്കാന്‍ എത്തുന്ന നിരവധി രോഗികള്‍ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ചികില്‍സാ പിഴവിലെ രോഗിയുടെ മരണമാണ് നിര്‍ണ്ണായകമായത്.മരിച്ച വിനോദ് കുമാറിന്റെ ബന്ധുക്കള്‍ക്ക് തുടക്കത്തില്‍ പരാതി ഇല്ലായിരുന്നു. പിന്നീട് ഒരു ബന്ധുവുമായി വിനോദ് കുമാറിന്റെ മകനും ഭാര്യയും ഇതേ ആശുപത്രിയില്‍ എത്തി.

                                   മകന്റെ ഭാര്യ സഹപാഠിയായ അബു എബ്രഹാം ലൂക്കിനെ തിരിച്ചറിഞ്ഞതോടെയാണ് കള്ളക്കളി പുറത്തായത്. ഈ പെണ്‍കുട്ടിയാണ് വ്യാജനെ കണ്ടെത്തിയത്. പത്തനംതിട്ട തിരുവല്ല സ്വദേശിയായ അബു അബ്രഹാം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ അഞ്ചു വര്‍ഷമായി ആര്‍.എം.ഒയാണ് അബു അബ്രഹാം. സംഭവത്തെ തുടര്‍ന്ന് ഇയാളെ ആര്‍.എം.ഒ സ്ഥാനത്ത് നിന്ന് പുറത്താക്കി.

Ad Image Ad Image Ad Image Ad Image Ad Image Ad Image