Local News
കാസർകോഡ് അഴിത്തലയിൽ ബോട്ട് അപകടത്തിൽ ഒരു മരണം
കാസർകോട്: തൃക്കരിപ്പൂർ അഴിത്തലയിൽ ബോട്ട് അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോൻ (50) ആണ് മരിച്ചത്. ഒരാളെ കാണാനില്ല. പടന്ന സ്വദേശിയുടെ 'ഇന്ത്യൻ' എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.
7 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 35 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. കടലിൽ നിന്നും അഴിമുഖത്തേക്ക് കയറുമ്പോൾ ആണ് ബോട്ട് മറിഞ്ഞത്. ഈ സമയം കാറ്റും ഉയർന്ന തിരമാലയും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. പരുക്കേറ്റവരെ
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നീലേശ്വരത്തെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.