Local News
കോട്ടയം വഴി കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു വരുന്നു
കോട്ടയം: കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ഓടിത്തുടങ്ങുമെന്ന് എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. രാവിലെ 6.15-ന് കൊല്ലത്തുനിന്ന് ആരംഭിച്ച് കോട്ടയംവഴി എറണാകുളം ജങ്ഷനില്‍ 9.35-ന് എത്തുന്ന വിധത്തിലാണ് സര്‍വീസ്.തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സ്പെഷ്യല്‍ മെമു സര്‍വീസ്.ഒക്ടോബര്‍ ഏഴുമുതല്‍ ജനുവരി മൂന്നുവരെ സ്‌പെഷല്‍ സര്‍വീസായാണ് മെമു അനുവദിച്ചത്.