പെപ്പയുടെ മാസ് ആക്ഷൻ രംഗങ്ങളുമായി കൊണ്ടൽ ട്രെയിലർ
കടലിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന "കൊണ്ടൽ" എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ആയി. ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗത സംവിധായകൻ അജിത്ത് മാമ്പിള്ളി സംവിധാനം ചെയ്ത ചിത്രം ഓണത്തിന് റിലീസ് ആവുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നന്ദു, മണികണ്ഠൻ ആചാരി,സിറാജുദ്ദീൻ നാസർ,ഉഷ, ജയകുറുപ്പ്, പുഷ്പ കുമാരി എന്നിവർക്ക് പുറമേ കന്നട സൂപ്പർതാരം രാജ് ബി ഷെട്ടിയും അഭിനയിക്കുന്നു.
കടലിലെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആക്ഷരംഗങ്ങൾക്കൊപ്പം തന്നെ പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്ന കഥാപാരിസരവും ചിത്രത്തിലുണ്ട്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് വിക്രം മോർ ആണ്. സാം സി എസ് സംഗീതം പകർന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ദീപക് ഡി മേനോനും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗമാണ്.പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പു, വസ്ത്രലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് അമൽ കുമാർ.