inner-image

കൊല്ലം പുത്തൂർ വല്ലഭൻകരയിൽ യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു. എൻഎൻ പുരം സ്വദേശിനി ശാരുവാണ് കൊല്ലപ്പെട്ടത്. വല്ലഭൻകര ലാൽസദനത്തിൽ ലാലുമോൻ്റെ വീട്ടിലായിരുന്നു കൊലപാതകം. ശാരുവിനെ കൊന്ന ശേഷം ലാലുമോൻ തൂങ്ങിമരിച്ചു. ലാലുമോൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിവാഹിതയായ ശാരുവും ലാലുമോനും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. രണ്ടുവർഷം മുൻപ് റബർ തോട്ടത്തിൽ കെട്ടിയിട്ടെന്ന ശാരുവിൻ്റെ പരാതിയിൽ ലാലുമോൻ റിമാൻഡിലായതാണ്. ശാരുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പുത്തൂർ പൊലീസ് അന്വേഷണം തുടങ്ങി.

Ad Image Ad Image Ad Image Ad Image Ad Image Ad Image