Local News
കൊച്ചി വാട്ടര്‍ മെട്രോക്ക് ദേശീയ പുരസ്‌കാരം.
കൊച്ചി വാട്ടര്‍ മെട്രോക്ക് ദേശീയ പുരസ്‌കാരം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഗതാഗത മേഖലയിലെ പദ്ധതിക്കുള്ള ഗോള്‍ഡ് മെഡലാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചത്. രാജ്യത്തെ മികച്ച ദേശമാക്കിമാറ്റാന്‍ തനത് സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്‌കോച്ച് ഗ്രൂപ്പ് നല്‍കുന്ന ദേശീയ അവാര്‍ഡാണിത്.