inner-image

പുക്കാട്ടുപടിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് കാക്കനാട് സീപോർട്ട് റോഡില്‍ വെച്ച് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ മരിച്ചു.സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു.സീപോർട്ട് റോഡിലെ വള്ളത്തോള്‍ ജങ്ഷനിലെത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയില്‍ എതിർഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാർ പറയുന്നത്. പരിക്കേറ്റവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image