Health
കിവിപ്പഴം കഴിച്ചാൽ ഉള്ള ഗുണങ്ങൾ അറിയാമോ ?
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് കിവിപ്പഴം.ഭക്ഷണത്തിൽ കിവിപഴം ഉൾപ്പെടുത്തുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വാർദ്ധക്യവും ചുളിവുകളും തടയുന്ന ആൻ്റിഓക്‌സിഡൻ്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്. ഓരോ 100 ഗ്രാം കിവിയിലും 3 ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്.
കിവിപ്പഴം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കിവിയിലെ പൊട്ടാസ്യം ഉള്ളടക്കം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
കിവിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, കിവിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും അതുവഴി മുടിയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും.
ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ കിവിപ്പഴം മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
ദിവസേനയുള്ള ഭക്ഷണത്തിൽ കിവി പഴം ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും.