Local News
വയനാട് ദുരന്തം : കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍
വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ കേരളീയം പരിപാടി ഒഴിവാക്കാൻ സര്‍ക്കാര്‍ തീരുമാനം.ഡിസംബറിൽ നടത്താനായിരുന്നു ആദ്യം തീരുമാനം. പിന്നീട് ജനുവരിയിലേക്ക് മാറ്റിയിരുന്നു.ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്നുള്ള തീരുമാനം.കഴിഞ്ഞ വർഷം കേരളീയം പരിപാടി വൻ വിവാദമായിരുന്നു.വരവ് ചിലവ് കണക്കുകൾ പുറത്തു വിടാത്ത പശ്ചാത്തലത്തിൽ ആയിരുന്നു അത്.കേരളീയം ധൂര്‍ത്തല്ലെന്നും നാടിന്റെ നിക്ഷേപമാണ് ഇതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.