Sports
കേരള വനിതാ ലീഗ് 2024-25, ജനുവരി 23ന് ആരംഭിക്കും

കൊച്ചി: സംസ്ഥാന ഫുട്ബാൾ കലണ്ടറിലെ പ്രധാന ചാമ്പ്യൻഷിപ്പുകളിലൊന്നായ ഈസ്റ്റീ കേരള വനിത ലീഗ് (കെ.ഡബ്ല്യു.എൽ) ആറാം പതിപ്പ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നുവരെ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിലാണ് മ ത്സരങ്ങൾ. ഗോകുലം കേരള എഫ്.സിയാണ് നിലവിലെ ചാമ്പ്യൻമാർ. ഗോകുലം കേരള എഫ്.സി, ലോർ ഡ്സ് എഫ്.എ, കേരള യുനൈറ്റഡ് എഫ്.സി, സിറ്റി ക്ലബ് ചാലക്കുടി, അളഗപ്പ എഫ്.സി, സെന്റ് ജോസ ഫ്സ് കോളജ് ദേവഗിരി എന്നീ ആറു ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്.
