Politics
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13 ന് ; വോട്ടെണ്ണൽ നവംബർ 23 ന്
പാലക്കാട് ,ചേലക്കര,വയനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13 നാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.പാലക്കാടും ചേലക്കരയും നിയമസഭാ മണ്ഡലത്തിലേക്കും വയനാട് ലോക്സഭ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.3 മണ്ഡലത്തിലും ഒറ്റ ദിവസം തന്നെയാണ് വോട്ടെടുപ്പ് നടക്കുന്നത്.പത്രിക സമർപ്പണം ഈ മാസം 29 വരെയാണ്.യു ഡി എഫിന്റെ സ്ഥാനാർത്ഥികൾ ചേലക്കരയിൽ രമ്യ ഹരിദാസും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും വയനാട് പ്രിയങ്ക ഗാന്ധിയും ആകാനാണ് സാധ്യത.
ചേലക്കരയിൽ യു ആർ പ്രദീപും പാലക്കാട് ബിജിമോളും എൽ ഡി എഫിന്റെ സാധ്യത പട്ടികയിൽ ഉണ്ട്.എൻ ഡി എ ഡോ: ടി എൻ സരസു ടീച്ചറെ മത്സര രംഗത്ത് ഇറക്കാൻ ശ്രമിക്കുന്നുണ്ട്.വോട്ടെണ്ണൽ നവംബർ 23 നാണ്.