inner-image

കോഴിക്കോട് 30 മത്സരങ്ങളടങ്ങിയ അവസാനത്തിൽ സൂപ്പർ ലീഗ് കേരള സെമിയിൽ ഇടം നേടിയ കാലി ക്കറ്റ്'എഫ്.സിയും തിരുവനന്തപുരം കൊമ്പൻസും ചൊവ്വാഴ്‌ച ഫൈനൽ തേടി കോർപറേഷൻ സ്റ്റേഡിയത്തിൽ കൊമ്പുകോർക്കും പരിക്കുകളോ ആൾനഷ്ടമോ ഇല്ലാതെ ശക്തരെത്തന്നെ ഇറക്കിയാണ് മത്സരത്തിനിറങ്ങുകയെന്ന് പ്രി മാച്ച് മീറ്റിങ്ങിൽ ഇരു ടീമുകളും അറിയിച്ചതോടെ സെമി ഫൈനൽ കടു ക്കും പത്ത് കളിയിൽ മൂന്നു വിജയവും നാലു സമനിലയും മൂന്നു തോൽവിയുമായാണ് കൊമ്പൻസ് സെമി പിടിച്ചത്.

                              അഞ്ചു വിജയവും നാലു സമനിലയും ഒരു തോൽവിയുമായി പട്ടികയിൽ ഏറ്റവും മികച്ച ടീമാണ് കാലിക്കറ്റ് എഫ്.സി. 13 പോയൻ്റാണ് കൊമ്പൻസിനുള്ളതെങ്കിൽ 19 പോയൻ്റാണ് കാലിക്കറ്റ് എഫ്.സി ക്കുള്ളത്. കാലിക്കറ്റുമായുള്ള നേരിട്ടുള്ള പോരാട്ടം കൊമ്പൻസിന് കനത്ത വെല്ലുവിളിതന്നെയാണെങ്കിലും തങ്ങൾ മികച്ച ഫോമിലാണെന്ന് ടീം മാനേജർ രമേഷ് പറഞ്ഞു. നാലു ഗോൾ നേടിയ ബ്രസീലിയൻ താരം ഒട്ടേമറും കളിച്ച ഒമ്പതു കളികളിലും സ്ഥിരതയോടെ ഫോമിലുള്ള മിഡ്‌ഫീൽഡർ പാട്രിക് മോട്ടയും പത്തു കളികളി ലും കളിച്ച മിഡ്ഫീൽഡർ സീസൻ, ലാൽഹമംഗൈസങ്ക. ബ്രസീലിയൻ ഡിഫൻഡർ റെനൻ, ശക്തനായ ഗോൾകീപ്പർ സാന്റോസ്, ഡിഫൻ്റർമാരായ ബാദിഷ്,അഖിൽ എന്നിവർ കൊമ്പൻസിനുവേണ്ടി ആദ്യ ഇലവ നിലെത്താനാണ് സാധ്യത.

Ad Image Ad Image Ad Image Ad Image Ad Image Ad Image