Sports
സംസ്ഥാന സ്കൂൾ കായിക മേളക്ക് ഇന്ന് തുടക്കം
സംസ്ഥാന സ്കൂൾ കായിക മേളക്ക് ഇന്ന് കൊച്ചിയിൽ തുടക്കമാകും.എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് മന്ത്രി വി ശിവൻകുട്ടി ഉത്ഘാടനം ചെയ്യും. ഒളിംപ്യൻ പി ആർ ശ്രീജേഷ് ദീപശിഖ തെളിയിക്കുന്നു. സാംസ്‌കാരിക പരിപാടികളുടെ ഉൽഘാടനം നടൻ മമ്മൂട്ടി നിർവഹിക്കും. എറണാകുളം ജില്ലയിലെ 17 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 39 കായിക ഇനങ്ങളിലായി ഇരുപത്തയ്യായിരത്തോളം വിദ്യാർത്ഥികൾ കായിക മേളയിൽ പങ്കെടുക്കും. ഭിന്നശേഷി വിഭാഗത്തിൽ പെട്ട ആയിരത്തി അഞ്ഞൂറോളം കായിക താരങ്ങളും ഉണ്ടാകും. ആദ്യമായി പ്രവാസി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കും. ഗെയിംസ് ഇനങ്ങൾ നാളെ മുതലും അത്ലറ്റിക്സ് 7 നുമാണ് ആരംഭിക്കുക.
ആകെ 2590 പുരസ്‌കാരങ്ങൾ ഉണ്ടാകും. ഓവറോൾ ചാമ്പ്യൻമാർ ആകുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫിയും ഉണ്ടാകും.