inner-image

പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയ്ക്കൊപ്പമായിരിക്കും കേരളത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും.

കടുത്ത മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്നാണ് വിവരം.

യുഡിഎഫ്, എല്‍ഡിഎഫ് ക്യാമ്ബുകള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതോടെ പ്രഖ്യാപനം വന്നാല്‍ ഉടന്‍ പ്രചാരണ പരിപാടികളിലേക്ക് കടക്കാനുള്ള നടപടികള്‍ എന്‍ഡിഎ ക്യാമ്ബ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image