Sports
സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ; റോഷലിന് ഹാട്രിക്

സന്തോഷ് ട്രോഫിയിൽ ഫൈനലിൽ പ്രവേശിച്ച് കേരളം. ഞായറാഴ്ച വൈകിട്ട് നടന്ന രണ്ടാം സെമിയിൽ മണിപ്പൂരിനെ വീഴ്ത്തിയാണ് കേരളം ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. മുഹമ്മദ് റോഷാലിന്റെ ഹാട്രിക്കാണ് കേരള ജയത്തിലെ പ്രധാന ഹൈലൈറ്റ്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കരുത്തരായ ബംഗാളിനെ കേരളം നേരിടും.
