inner-image

പാരിസ് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കലമെഡൽ നേടിയ മലയാളി താരം പി. ആർ. ശ്രീജേഷിന് കേരള സർക്കാർ നൽകാൻ തീരുമാനിച്ച സ്വീകരണം ഒക്ടോബർ 19-ന് നടക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി മുഖ്യാതിഥിയാകും, കൂടാതെ സർക്കാർ പി. ആർ. ശ്രീജേഷിന് പാരിതോഷികമായി 2 കോടി രൂപ സമ്മാനിക്കും. കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങ് ഒക്ടോബർ 19-ന് രാവിലെ 11.30-ന് ആരംഭിക്കും.

                                                              പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ്  ഡയറക്ടർ കൂടിയായ പി. ആർ. ശ്രീജേഷിന്റെ സ്വീകരണം ആദ്യം ഓഗസ്റ്റ് 26-ന് നടത്താൻ തീരുമാനിച്ചിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിന് സ്വീകരണം നൽകാൻ അർഹത വകുപ്പിനാണെന്ന് വി ശിവൻകുട്ടിയും, ഒളിമ്പിക്സ് മെഡൽ ജേതാവിന് സ്വീകരണം നൽകേണ്ടത് കായിക വകുപ്പാണെന്ന് അബ്ദുറഹ്മാനും വാദിച്ചതിന് പിന്നാലെ സ്വീകരണ ചടങ്ങ് മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.തുടർന്ന്, ഒളിമ്പിക്സിൽ വെങ്കലം നേടിയ ഹോക്കി താരം ശ്രീജേഷിന്റെ സ്വീകരണചടങ്ങ് മാറ്റിവയ്ക്കേണ്ടി വന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image