Sports
കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്പോർട്സ് ഹബ് സ്റ്റേഡിയം പാലക്കാട് വരുന്നു
കേരള ക്രിക്കറ്റ് അസോസിയേഷന്റെ കായിക പദ്ധതിയായ സ്പോർട്സ് ഹബ് സ്റ്റേഡിയം പാലക്കാട് വരുന്നു. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയിൽ മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള 21 ഏക്കർ ഭൂമിയിലാണ് സ്റ്റേഡിയം പണിയുന്നത്.പദ്ധതിയിൽ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ , ഫ്ളഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്കറ്റ് ബോൾ - ഫുട്ബോൾ മൈതാനങ്ങൾ , കൂടാതെ മാറ്റു കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾ ഉണ്ടാവും.2025 ജനുവരിയോടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കും. ആദ്യഘട്ട നിർമ്മാണം 2026 ന് പൂർത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രിൽ മാസത്തോടെ പൂർത്തികരിക്കുകയാണ് ലക്ഷ്യം.
പുതിയ പദ്ധതി പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സ്പോർട്സ് ഹബ് പൂർത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴിൽ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വൻ കുതിപ്പ് ഉണ്ടാക്കുമെന്നും പാലക്കാട് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷൻ അഭിപ്രായപെട്ടു.