കേരളത്തിലെ കോൺഗ്രസ് എം.പി ബിജെപി യിലേക്കെന്ന് സൂചന
കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് എം.പി ബിജെപി യിലേക്കെന്ന് സൂചന. ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ച് കൊണ്ട് കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് എം.പി ബിജെപി നേതൃത്വത്തെ സമീപിച്ചതായി റിപ്പോർട്ട്. ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്ത് വിട്ടത്.
അടുത്ത വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോൺഗ്രസിൽ നിന്നുള്ള നേതാവിൻ്റെ വരവ് നേട്ടമാകുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കേരളത്തിൽ ബിജെപിയുമായുള്ള ബന്ധത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ സമര പോർമുഖം തുറന്ന പ്രതിപക്ഷത്തിന് ഇതൊരു വലിയ തിരിച്ചടിയാവും.