Sports
രണ്ടും കൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; ഇന്ന് കൊച്ചിയിൽ ഹൈദ്രബാദിനെ നേരിടും രാത്രി 7:30നാണ് മത്സരം.
കൊച്ചി: വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഹൈദ്രബാദിനെ നേരിടും. രാത്രി 7:30നാണ് ആണ് മത്സരം. കഴിഞ്ഞ കളിയിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈയോട് 4-2 ന് തോറ്റിരുന്നു. ആദ്യ പകുതി നിക്കോസ് കാറിലിസിന്റെ ഇരട്ട ഗോളിൽ മുബൈ മുന്നിൽ ആയിരുന്നെകിലും ഹാഫ് ടൈമിന് ശേഷം ജെസുസ് ജിമെൻസ് ,ക്വമെ പെപ്ര എന്നിവരുടെ ഗോളിൽ ഒപ്പം എത്തി. പക്ഷേ ക്വമെ പെപ്ര ആ ഗോൾ നേടിയപ്പോൾ ജേഴ്‌സിയൂരി സെലിബ്രേറ്റ് ചെയ്തിരുന്നു.ആ സെലിബ്രേഷനിൽ പെപ്രക്ക് റെഡ് കിട്ടിയതോടെ 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ്. രണ്ടു ഗോൾ കൂടി തിരിച്ചു കിട്ടുകയും അതൊടെയേ 4-2 ന് തോൽക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു കളിയിൽ പരിക്ക് കാരണം കളിക്കാൻ ഇറങ്ങാതിരുന്ന നോഹ ഈ കളിയിൽ ഇറങ്ങുമെന്ന് ബ്ലാസ്റ്റേഴ്സിന്റെ insta പേജിൽ നോഹ തന്നെ പറയുന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട്. എല്ലാം ആരാധകരും ആ ഒരു എന്ററിക്ക് വേണ്ടി കാത്തിരിക്കുകയാണ്.br>