Sports
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറയെ പുറത്താക്കി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) മോശം പ്രകടനത്തിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് മികായേല്‍ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. സഹപരിശീലകരായ ബിയോൺ വെസ്ട്രോം, ഫ്രെഡിക്കോ പെരേര മൊറൈസ് എന്നിവരെയും നീക്കി. സീസണിൽ ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.
പുതിയ പരിശീലകരെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. ഈ സീസണിൽ നിലവിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 12 കളികളിൽ നിന്ന് 3 ജയവും 2 സമനിലയും 7 തോൽവിയുമായി 11 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.