Sports
ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില
ഈസ്റ്റ് ബംഗാളിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിൽ ആദ്യ എവേ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത സമനില.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ പിടിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.ബ്ലാസ്റ്റേഴ്സിനായി 67–ാം മിനിറ്റിൽ നോവ സദൂയിയും നോർത്ത് ഈസ്റ്റിനു വേണ്ടി 58–ാം മിനിറ്റിൽ അജാരെയും ലക്ഷ്യം കണ്ടു.