inner-image

കൊച്ചി : ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയോട് ഒരു ഗോളിന് തോറ്റു. സ്വന്തം മൈതാനത്ത് ആരാധകരുടെ മുന്നിലായിരുന്നു തോൽവി. വലതുവിങ്ങിൽ സഹിൽ ടവോറയിൽനിന്ന് ലഭിച്ച പന്തുമായി ബോറിസ് സിങ്ങിന്റെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. വലതുവിങ്ങിൽ നിന്നുള്ള ക്രോസ് മുന്നിൽക്കണ്ട് ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ഗോവൻ താരങ്ങളെ തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശ്രമിക്കുന്നതിനിടെയാണ് ഗോളിക്ക് പിഴച്ചത്. ബോക്സിനുള്ളിൽ കടന്ന് ബോറിസ് പന്ത് പോസ്റ്റിലേക്ക് ലക്ഷ്യം വയ്ക്കുകയായിരുന്നു. ഡൈവ് ചെയ്ത ഗോൾകീപ്പർ സച്ചിൻ സുരേഷിലേക്ക് പന്ത് എത്തിയെങ്കിലും, കയ്യിൽ തട്ടി പന്ത് വലയിലേക്ക് കുതിക്കുകയായിരുന്നു. വിജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയ ഗോവ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മഞ്ഞപ്പട നിലവിൽ ഒമ്പതാം സ്ഥാനത്താണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image