inner-image

ഗതാഗത നിയമലംഘനം തടയാനുള്ള എ ഐ ക്യാമറകൾ വീണ്ടും പണി തുടങ്ങിയതോടെ പെറ്റി കേസുകൾ കൂടി.നിയമം ലംഘിക്കുന്നവർക്ക് നോട്ടീസ് വീട്ടിലെത്തിത്തുടങ്ങി.കെൽട്രോണിന് നോട്ടീസ് അയക്കുന്നതിനുള്ള തുക സർക്കാർ നൽകുന്നതിൽ കാലതാമസം വന്നിരുന്നു. പിഴ രേഖപ്പെടുത്തി ആർ സി ഉടമയ്ക്ക് നോട്ടീസ് അയക്കുന്നത് കെൽട്രോൺ ആയിരുന്നു.സർക്കാർ തുക ലഭിക്കാതായതോടെ നോട്ടീസ് അയക്കുന്നത് നിർത്തി.അതിനാലാണ് ഇപ്പോൾ മൂന്ന് ഗഡുക്കൾ സർക്കാർ കൈമാറിയത്.സെപ്റ്റംബറോടെ കുടിശ്ശിക നൽകി തുടങ്ങി.ഇപ്പോൾ ഇരുപത്തിനാല് മണിക്കൂറും ക്യാമറകൾ സജീവമാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image