inner-image

സംസ്ഥാനത്തിലെ പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുവാനും ജനങ്ങളോട് ആശയവിനിമയം നടത്താനുമുള്ള നീക്കത്തിൻ്റെ ഭാഗമായി കർണാടക കോൺഗ്രസ് മാധ്യമ രംഗത്തേക്ക് ചുവട് വയ്ക്കുവാൻ ഒരുങ്ങുന്നു. ഇതിനായുള്ള പ്രാരംഭ ചർച്ചകൾ കർണാടക കോൺഗ്രസ് തുടങ്ങി കഴിഞ്ഞു. ആദ്യഘട്ടമായി യൂട്യൂബ് രണ്ടാംഘട്ടത്തിൽ ദിനപത്രവുമാണ് കർണാടക കോൺഗ്രസ് ലക്ഷ്യമിടുന്നത്. ബാംഗ്ലൂർ കോൺഗ്രസ് ഓഫീസിൽ ഇതിനായി പ്രത്യേക സ്റ്റുഡിയോ അടക്കമുള്ള സംവധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സ്വന്തം പത്രങ്ങളുടെ മാധ്യമ പ്രവർത്തനങ്ങളെക്കുറിച്ചും, ആ പത്രങ്ങൾക്ക് ജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും സ്വീകാര്യത ലഭിക്കുന്നുണ്ടോന്ന് കൂടി അന്വേഷിച്ചതിനുശേഷമേ പത്രത്തിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ജി.സി ചന്ദ്രശേഖർ പറഞ്ഞു.

ചരിത്രത്തെ വളച്ചൊടിക്കുന്ന ബിജെപിയുടെ പ്രചാരണങ്ങൾക്ക് തക്കതായ മറുപടി നൽകുവാനും പാർട്ടിയുടെ നല്ല തീരുമാനങ്ങൾ താഴെ തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുവാനും സാധിക്കുന്നില്ല എന്ന ആക്ഷേപം പൊതുവേ കർണാടകയിൽ നിലനിൽക്കുന്നുണ്ട്. ഈ തൃപ്തിയാണ് കോൺഗ്രസ് പാർട്ടിക്ക് ശക്തമായ സാന്നിധ്യമുള്ള കർണാടകയിൽ സ്വന്തം മാധ്യമ പ്ലാറ്റ്ഫോം എന്ന ചിന്തയിലേക്ക് കർണാടക കോൺഗ്രസ് നേതൃത്വത്തെ എത്തിച്ചത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image