inner-image

കരുവന്നൂർ തട്ടിപ്പുകേസിലെ പ്രതി പി സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിക്കാൻ ജസ്‌റ്റിസ്‌ ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച്‌ വിസമ്മതിച്ചതിനെ തുടർന്ന്‌ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന്‌ സതീഷ്‌കുമാറിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുള്‍ റോഹ്‌തഗി ആവശ്യപ്പെട്ടു. ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നല്‍കി. പ്രത്യേക കോടതി കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണ വൈകുകയാണെങ്കില്‍ പ്രതിക്ക്‌ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image