Local News
ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സ് സർവീസ് ഇനി എല്ലാ ദിവസവും; ട്രെയിൻ ദിവസ യാത്രക്കാർക്ക് ആശ്വാസം
ആഴ്ചയില്‍ നാല് ദിവസം ഉണ്ടായിരുന്ന ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സ് സർവീസ് ഇനി ഏഴു ദിവസവും ലഭ്യമാകുന്നതോടെ ദിവസ യാത്രക്കാർക്ക് ആശ്വാസം.ഇതിന് മുൻപ് ഈ ട്രെയിനിന്റെ സർവീസ് ജൂലൈയില്‍ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. ആ ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടിനല്‍കി ഇപ്പോള്‍ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതല്‍ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും.