തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു. ഈ വർഷം നവംബർ 14 നാണു ചിത്രം റിലീസ് ചെയ്യുന്നത്. സിരുത്തൈ ശിവ ആണ് ചിത്രത്തിന്റെ സംവിധായകൻ.സൂര്യ രണ്ടു ഗെറ്റ് അപ്പുകളിലായാണ് ചിത്രത്തിൽ എത്തുന്നത്.
വില്ലനായി ബോളിവുഡ് താരം ബോബി ഡിയോൾ ആണ് എത്തുന്നത്. കോളിവുഡിലെ ആദ്യ സിനിമയാണ് ബോബിയുടേത്.ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടി രൂപയാണ്.
ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.