Crime News
കന്നഡ നടൻ ദർശനു കൊലപാതക കേസിൽ ഇടക്കാല ജാമ്യം ലഭിച്ചു
ബംഗളുരു : കന്നഡ നടൻ ദർശനു ഓട്ടോ ഡ്രൈവർ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ഇടക്കാല ജാമ്യം ലഭിച്ചു.ർണാടക ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.ശസ്ത്രക്രിയയ്ക്ക് വിധേയനാകാനായി ആറാഴ്ചത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. താരം അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
നടി പവിത്ര ഗൗഡയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ സന്ദേശം അയച്ചുമായി ബന്ധപ്പെട്ട തർക്കമാണ് രേണുകസ്വാമി എന്ന ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ കലാശിച്ചത്.ദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേണുകാസ്വാമിയെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം ജൂണ്‍ ഒൻപതിന് സുമനഹള്ളിയില്‍ നിന്നും കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.