കമൽനാഥ് കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിലേക്ക്
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥിന് കേന്ദ്ര നേതൃത്വത്തിൽ മികച്ച സ്ഥാനം നൽകാൻ കോൺഗ്രസ് ഹൈക്കമാൻഡ്. ഡൽഹിയിൽ ആയാലും മധ്യപ്രദേശിൽ ആയാലും താൻ കോൺഗ്രസ് പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകൻ ആണെന്നും പാർട്ടി തനിക്ക് വേണ്ടി ഏത് സ്ഥാനം നൽകിയാലും താൻ അത് അനുസരിക്കുമെന്നും കമലനാഥ് പറഞ്ഞു. തനിക്ക് ഏതു പദവി നൽകണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു