Lifestyle
ഇന്ത്യകാർക്ക് കൈലാസം കാണാൻ ഇനി ചൈനയുടെ അനുമതി വേണ്ട ;അവസരമൊരുക്കി ടൂറിസം വകുപ്പ്
ടിബറ്റില്‍ സ്ഥിതിചെയ്യുന്ന കൈലാസ പര്‍വതം ഇന്ത്യയില്‍ നിന്ന് തന്നെ കാണാനുള്ള അപൂര്‍വ അവസരമൊരുങ്ങുന്നു. ഉത്തരാഖണ്ഡിലെ ലുപുലേഖ് ചുരത്തിലെ വ്യൂ പോയന്റിലൂടെയാണ് വിശ്വാസികള്‍ക്ക് കൈലാസം നേരിട്ട് കാണാന്‍ സാധിക്കുക.
ഉത്തരാഖണ്ഡ് ഗവണ്‍മെന്റ്, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ തീർഥാടകരുടെ ആദ്യ ബാച്ച് യാത്ര പുറപ്പെട്ടു.22 മുതല്‍ 65 വരെ പ്രായമുള്ളവര്‍ക്ക് യാത്രയില്‍ പങ്കെടുക്കാം, ഒരു ബാച്ചില്‍ പരമാവധി പത്തു പേരാണ് ഉണ്ടാവുക. 13, 16 തീയതികളില്‍ നടത്തുന്ന അടുത്ത യാത്രകള്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. നാലു രാത്രികളും അഞ്ചു പകലുകളും ഉള്‍പ്പെടുന്ന പാക്കേജിന് ജിഎസ്ടി ഉള്‍പ്പെടെ ഓരോ വിനോദ സഞ്ചാരിക്കും 80,000 രൂപ ചെലവാകും.
കൈലാഷ്-മാനസസരോവർ സന്ദർശിക്കാനുള്ള മുൻകൂർ ബുക്കിങ് വിദേശകാര്യ മന്ത്രാലയം വഴിയാണ് ചെയ്യേണ്ടത്. മാത്രമല്ല, ഈ പ്രദേശം ചൈന അധിനിവേശ ടിബറ്റില്‍ ആയതിനാല്‍ പാസ്‌പോർട്ട് നിർബന്ധമാണ്.