inner-image

ഡൽഹി : മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തു നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.മന്ത്രിസ്ഥാനവും എഎപി പാർട്ടി പ്രാഥമികാംഗത്വവും അദ്ദേഹം രാജിവച്ചിരുന്നു. ആഭ്യന്തരം, ഭരണപരിഷ്കാരം, ഐടി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് മന്ത്രിസഭയിൽ വഹിച്ചിരുന്നത്.നിയമസഭ തിരഞ്ഞെടുപ്പിന് ഏകദേശം നാല് മാസം മാത്രം ബാക്കിയുള്ളപ്പോൾ ആണ് ഗെലോട്ട് ബിജെപി യിൽ ചേരുന്നത്. അത് ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ സാധ്യതയുണ്ട്. അദ്ദേഹം ഇ ഡി അന്വേഷണം നേരിടുന്നുണ്ടെന്നും ബിജെപിയിൽ ചേരുകയല്ലാതെ മറ്റു മാർഗമില്ലെന്നുമായിരുന്നു എഎപി നേതാക്കളുടെ പ്രതികരണം.

Ad Image Ad Image Ad Image Ad Image Ad Image Ad Image