Sports
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിലും വില്യംസൺ കളിക്കില്ല
പരിക്ക് പൂർണ്ണമായും ഭേദമാകാത്തതിനാൽ ന്യൂസിലൻഡിൻ്റെ സ്റ്റാർ ബാറ്റ്‌സ്മാൻ കെയ്ൻ വില്യംസണിന് ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് നഷ്ടമാകും.അടുത്ത മാസം 28 നു ഇംഗ്ലണ്ടുമായുള്ള പരമ്പരക്ക് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.വില്യംസണിൻ്റെ അഭാവത്തില്‍, ടോം ലാഥം തന്നെ ന്യൂസിലൻഡിനെ നയിക്കും. ഇതിനോടകം തന്നെ ന്യൂസിലാൻഡ് പരമ്പര നേടിയിട്ടുണ്ട്.ഇന്ത്യയിലെ ന്യൂസിലൻഡിന്റെ ആദ്യ പരമ്ബര വിജയമാണിത്.