Politics
ദുരന്ത സഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു : റെവന്യൂ മന്ത്രി കെ രാജൻ
വയനാട്ടിലെ പുനരധിവാസത്തിനുള്ള പണം കേരളത്തിന്റെ ദുരന്ത നിവരണ ഫണ്ടില്‍ ഉണ്ടെന്ന് ആവര്‍ത്തിച്ച കേന്ദ്ര സര്‍ക്കാര്‍ ദുരന്ത സഹായം വൈകിപ്പിച്ച് കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ രാജന് കുറ്റപ്പെടുത്തി. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ലെന്നും എസ് ഡി ആര് എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന് വ്യക്തമാക്കി.