inner-image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സില്‍വര്‍ലെയിന്‍ റെയില്‍ കോറിഡോര്‍. അലൈന്‍മെന്റ്, ഡിപിആറിലെ പോരായ്മ, കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങിയവ ഒരുമിച്ചതിന് പിന്നാലെ കേന്ദ്രം അനുമതി നല്‍കാന്‍ വിസമ്മതിക്കുകയും കൂടി ചെയ്തപ്പോള്‍ പദ്ധതി സ്വപ്‌നമായി അവശേഷിച്ചു. എന്നാല്‍ ഇപ്പോഴിതാ കെ-റെയില്‍ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുകയാണ് പുതിയ ഡിപിആര്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കാം എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രഖ്യാപനത്തിലൂടെ. കെ-റെയില്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കേന്ദ്രത്തിന് ചില നിബന്ധനകളുണ്ട്. ഗേജ് മാറ്റം, അലൈന്‍മെന്റ് മാറ്റം എന്നിവ ഉള്‍പ്പെടുന്നതാണ് കേന്ദ്രത്തിന്റെ നിബന്ധനകള്‍. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുള്ള റെയില്‍വേ ബോര്‍ഡിന്റെ കത്ത് ദക്ഷിണ റെയില്‍വേക്കും കേരള സര്‍ക്കാരിനും വൈകാതെ കൈമാറുമെന്നാണ് വിവരം. എന്നാല്‍ കേന്ദ്രം പറയുന്ന രീതിയില്‍ മാറ്റം വരുമ്ബോള്‍ പദ്ധതി ചിലവ് വര്‍ദ്ധിക്കുമെന്നതാണ് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചുള്ള പ്രധാന വെല്ലുവിളി.

Ad Image Ad Image Ad Image Ad Image Ad Image Ad Image