inner-image

ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യത്തെ മലയാളി ആണ് കെ ആർ നാരായണൻ.കോട്ടയം ജില്ലയിലെ ഉഴവൂർ  വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്ത് 1920 ഒക്ടോബര് 27 നാണു കെ ആർ നാരായണൻ ജനിച്ചത്. ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം.പിന്നോക്ക സമുദായത്തിൽ നിന്നും വന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യ വ്യക്തിയാണ് അദ്ദേഹം. നെഹ്‌റു സർക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പിൽ ജോലി നോക്കി. ഇംഗ്ലണ്ട്, ജപ്പാൻ ,തായ്‌ലൻഡ് ,തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞൻ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നാരായണൻ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടർച്ചയായി ലോക സഭയിലേക്ക് വിജയിക്കുകയും ചെയ്തു.രാജീവ് ഗാന്ധി മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയായിരുന്നു. 1992 ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ കെ.ആർ.നാരായണൻ ആയിരുന്നു രാഷ്ട്രപതി. 2005 നവംബർ 9 ന് തന്റെ 85 ആമത്തെ വയസ്സിൽ കെ.ആർ.നാരായണൻ മരണമടഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image