Politics
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ 211 രൂപ കൂടി അനുവദിച്ചു
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ 211 രൂപ കൂടി സഹായം അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പഞ്ചായത്തുകൾക്ക് 150 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 7 കോടിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടി രൂപയുമാണ് പൊതു അവശ്യ ഫണ്ടായി അനുവദിച്ചിട്ടുള്ളത്.മുനിസിപ്പാലിറ്റികൾക്ക് 26 കോടിയും കോർപ്പറേഷനുകൾക്ക് 18 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വർഷം 6250 കോടി രൂപ ഇതുവരെ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.