inner-image

കണ്ണൂര്‍: കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. നിലവില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയാണ് രത്‌നകുമാരി. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു.തുടര്‍ന്നാണ് രത്‌നകുമാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനത്തിന് പിന്നാലെ സ്ഥാനം രാജിവയ്ക്കുന്നതായി ദിവ്യയും പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നും, നിരപരാധിത്വം തെളിയിക്കുമെന്നാണ് ദിവ്യയുടെ പ്രതികരണം.

Ad Image Ad Image Ad Image Ad Image Ad Image Ad Image