Politics
'ജൻ സുരാജ്' പാർട്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ
ഗാന്ധിജയന്തിദിനത്തിൽ 'ജൻ സുരാജ് എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പുതിയ രാഷ്ടീയ പാർട്ടിയുടെ തീരുമാനം. 'ജൻ സുരാജ് എന്നപേരിൽ പ്രശാന്ത് കിഷോർ നടത്തിവന്ന പ്രചാരണ പരിപാടികൾക്ക് ഒടുവിൽ ആണ് പാർട്ടി പ്രഖ്യാപനം. മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ മനോജ് ഭാരതിയാണ് വർക്കിങ് പ്രസിഡന്റ്. മാർച്ചിൽ സംഘടനാതിരഞ്ഞെടുപ്പ് നടത്തി പുതിയ നേതൃത്വം വരും.
പിന്നാക്ക സംസ്ഥാനമെന്ന ദുഷ്‌പേര് മാറ്റി ബിഹാറിനെ മുന്നേറ്റപാതയിൽ കൊണ്ടുപോകാൻ ലക്ഷ്യമിട്ട് രണ്ടുവർഷംമുമ്പ് പ്രശാന്ത് കിഷോർ പദയാത്ര തുടങ്ങിയിരുന്നു. സംസ്ഥാനപര്യടനം ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്ത് മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനങ്ങളൾ ഉണ്ടാക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മദ്യനിരോധനം പിൻവലിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.