inner-image

ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള താര പ്രചാരകരുടെ പട്ടികയിൽ രാഹുല്‍ ഗാന്ധി അടക്കം 40 താരപ്രചാരകര്‍.സെപ്റ്റംബർ 25ന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള 40 താര പ്രചാരകരുടെ പട്ടികയാണ് പുറത്തുവിട്ടത്.

മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, അജയ് മാക്കൻ, അംബിക സോണി, ഭരത് സിങ് സോളങ്കി, താരിഖ് അഹമ്മദ്, സുഖ് വീന്ദർ സിങ് സുഖു, ജയ്റാം രമേശ്,സചിൻ പൈലറ്റ്, മുകേഷ് അഗ്നിഹോത്രി, ചരണ്‍ജിത് സിങ് ഛന്നി, സല്‍മാൻ ഖുർഷിദ്, സുഖ് വീന്ദർ സിങ് രണ്ഡാവ,ഗുലാം അഹമ്മദ് മിർ,അംറീന്ദർ സിങ് രാജ വാറിങ്, സെയ്ത് നസീർ ഹുസൈൻ, വികാർ റസൂല്‍ വാണി, രജനി പാട്ടീല്‍, രാജീവ് ശുക്ല, മനീഷ് തിവാരി, ഇംറാൻ പ്രതാപ് ഗാർഹി, കിഷോർ ലാല്‍ ശർമ, പ്രമോദ് തിവാരി, രമണ്‍ ബല്ല, താരാചന്ദ്, ചൗധരി ലാല്‍ സിങ്, ഇംറാൻ മസൂദ്, പവൻ ഖേര, സുപ്രിയ ഷ്രിന്ദേ, കനയ്യ കുമാർ, മനോജ് യാദവ്, ദിവ്യ മന്ദേർന, ഷാനവാസ് ചൗധരി, നീരജ് കുന്ദൻ, രാജേഷ് ലിലോതിയ, അല്‍ക ലാംബെ, ബി.വി. ശ്രീനിവാസ് എന്നിവരാണ് പട്ടികയിലുള്ളത്.

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്നലെ തുടക്കമിട്ടിരുന്നു.

സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളില്‍ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരില്‍ ഒന്നാം ഘട്ടത്തില്‍ 24 സീറ്റിലും രണ്ടില്‍ 26 സീറ്റിലും അവസാന ഘട്ടത്തില്‍ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്.

90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബർ എട്ടിനാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image