inner-image


     തിരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി കെ ടി ജലീൽ എംഎല്‍എ. തനിക്ക് കോൺഗ്രസിനോടും , സിപിഎമ്മിനോടും ഉൾപ്പടെ ആരോടും പ്രതിബദ്ധയില്ല. സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് തനിക്ക് താല്പര്യമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. ചില കാര്യങ്ങളിൽ അൻവറിനോട് യോജിപ്പുണ്ടെന്ന് പറഞ്ഞ കെ ടി ജലീൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു. വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പറയുമെന്നും  കെ ടി ജലീൽ അറിയിച്ചു.

     തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇനി ഉണ്ടാവില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച കെടി ജലീൽ ഒരധികാരപദവിയും തനിക്ക് വേണ്ടെന്നും, അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും പറഞ്ഞു. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗസ്ഥനായ ഗാന്ധിജി"യുടെ അവസാന അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീൽ എംഎൽഎ ഫേസ്ബുക്കിൽ ഇന്നലെ കുറിച്ചിരുന്നു. കൈരളി ബുക്ക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. തൻ്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയിൽ അഹമ്മദാജിക്കും, ഇടതുപക്ഷ ചേരിയിൽ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് പുസ്തകം, ജലീൽ സമർപ്പിച്ചിരിക്കുന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image