Sports
തന്റെ ആക്രമണോത്സുകമായ ബാറ്റിംഗിന് പിന്നിലെ പ്രേരകശക്തികളുടെ പേര് വെളിപ്പെടുത്തി യശ്വസി ജയ്സ്വാള്‍.
ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിൽ യശ്വസി ജയ്സ്വാൾ പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരത്തില്‍ ജയ്‌സ്വാൾ തുടര്‍ച്ചയായി രണ്ട് ഇന്നിംഗ്സിലും അര്‍ദ്ധ സെഞ്ച്വറികള്‍ നേടുകയുണ്ടായി. ആദ്യ ഇന്നിംഗ്സില്‍ 51 പന്തില്‍ 12 ഫോറും 2 സിക്സും സഹിതം 72 റൺസും രണ്ടാം ഇന്നിംഗ്‌സില്‍ 45 പന്തില്‍ 8 ഫോറും ഒരു സിക്സും സഹിതം 51 റണ്‍സുമാണ് താരം നേടിയത്.
മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍, ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ തന്റെ ആക്രമണോത്സുകമായ ബാറ്റിംഗിന് പിന്നിലെ രണ്ട് ഇതിഹാസ താരങ്ങളുടെ പേരുകള്‍ താരം വെളിപ്പെടുത്ത്തുകയുണ്ടായി. നായകന്‍ രോഹിത് ശര്‍മ്മയുടെയും പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും പിന്തുണയാണ് തന്നെ ഇത്തരമൊരു പ്രകടനത്തിന് സഹായിച്ചതെന്നാണ് താരം പറഞ്ഞത്.
ടീമിന് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ പരമ്പരയില്‍ ഇറങ്ങിയത്. വിജയത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാണ്‍പൂരില്‍ ഞങ്ങള്‍ നേരിട്ട സാഹചര്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു ചെന്നൈയിലെ സാഹചര്യങ്ങളൾ എന്നും താരം കുട്ടിച്ചേർത്തു.