ജയിലർ2വുമായി രജനീകാന്തും നെൽസനും
ജയിലർ2ൻ്റെ തിരക്കഥ പൂർത്തിയായി എന്നും അടുത്തമാസത്തോടെ പ്രൊഡക്ഷൻ ഹൗസ് ആയ സൺ പിക്ചേഴ്സ് ചിത്രത്തിൻ്റെ അപ്ഡേറ്റ് പുറത്തുവിടുമെന്നും ഒരു ഓൺലൈൻ ചാനൽ ഇൻ്റർവ്യൂവിൽ സംവിധായകൻ നെൽസൺ പറയുകയുണ്ടായി. ആദ്യഭാഗത്തിൽ അഭിനയിച്ച മലയാളം സൂപ്പർസ്റ്റാർ മോഹൻലാലും കന്നട സൂപ്പർസ്റ്റാർ ശിവരാജ് കുമാറും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംവിധായകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
200 കോടി ബഡ്ജറ്റിൽ വന്ന ജയിലർ 600 കോടിക്ക് മുകളിൽ കളക്ട് ചെയ്യുകയുണ്ടായി. ജയിലർ2വിനും സംഗീതം ഒരുക്കുക അനിരുദ്ധ് തന്നെയായിരിക്കും.ആദ്യ ഭാഗത്തിലെ അനിരുദ്ധിൻ്റെ ബി.ജി.എമ്മും പാട്ടുകളും ഹിറ്റ്ചാർട്ടിൽ ഇടം നേടിയവയായിരുന്നു.