inner-image

സോണി ലിവ് അവതരിപ്പിക്കുന്ന ആദ്യ മലയാളം ഒറിജിനല്‍ സീരീസ് ആണ് 'ജയ് മഹേന്ദ്രൻ'.

സീരീസ് ഒക്ടോബർ 11 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ശ്രീകാന്ത് മോഹ സംവിധാനം ചെയ്യുന്ന സീരിസിൽ സൈജു കുറുപ്പാണ് നായകൻ.

ഒരു രാഷ്ട്രീയ പ്രമേയമാണ് സീരീസ് കൈകാര്യം ചെയ്യുന്നത്.

രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ളതൊക്കെ സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫീസർ മഹേന്ദ്രന്റെ കഥയാണിത്.രാഹുല്‍ റിജി നായരാണ് 'ജയ് മഹേന്ദ്രന്റെ' കഥയെഴുതുന്നതും സീരീസ് നിർമിക്കുന്നതും.

സുഹാസിനി, മിയ,ജോണി ആന്റണി,മണിയൻപിള്ള രാജു,സുരേഷ് കൃഷ്‍ണ,വിഷ്‍ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുല്‍ റിജി നായർ എന്നിവരാണ് സീരീസിലെ മറ്റ് കഥാപാത്രങ്ങൾ.


Ad Image Ad Image Ad Image Ad Image Ad Image Ad Image