Entertainment, International
BTS താരം ജെ ഹോപ്പ് സൈനിക ജീവിതം പൂർത്തിയാക്കി
ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ഗ്രൂപ്പാണ് ബിടിഎസ് . കെ-പോപ്പ് താരവും ബിടിഎസ് അംഗവുമായ ജങ് ഹോ-സിയോക്ക് എന്ന ജെ-ഹോപ്പ് ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 18 മാസത്തെ സിവിലിയൻ ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ മുതിർന്ന അംഗമായ ജിൻ അദ്ദേഹത്തെ സ്വീകരിക്കാൻ ഗാങ്‌വോൺ പ്രവിശ്യയിലെ വോഞ്ജുവിലുള്ള സൈനിക താവളത്തിന് മുന്നിൽ എത്തിയ വിഡിയോയും ഇതിനകം വൈറൽ ആയിട്ടുണ്ട്.