inner-image

ഐ.എസ്.ആർ.ഓയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 ചൊവ്വാഴ്ച അർധരാത്രി 12.01 മണിക്ക് ഫ്ളോറിഡയിലെ കേപ്പ് കനാവറലില്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിൻ്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ജിസാറ്റുമായി പറന്നുയർന്നു.34 മിനിറ്റുകൾക്കുള്ളിൽ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചേർന്നു. ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹത്തിന് 4700 കിലോഗ്രാം ഭാരമുണ്ട്.ഐ.എസ്.ആർ.ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍.വി.എം-3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്സിന്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങള്‍ നല്‍കാൻ ജിസാറ്റ്-20 സഹായിക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image