inner-image

വ്യോമാക്രമണങ്ങളെ തകർത്ത് ആകാശ സംരക്ഷണം ഒരുക്കുകയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ ഇസ്രായേലിന്റെ 'അയണ്‍ ഡോം സിസ്റ്റം' ചെയ്യുന്നത്.2006ലെ ലെബനൻ ആക്രമണത്തില്‍ അനേകം ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണമാണ് സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനം നിർമിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. 2011 മുതലാണ് അയണ്‍ ഡോം സംവിധാനം ഇസ്രായേലിനെ സംരക്ഷിച്ചുതുടങ്ങിയത്.

                         റോക്കറ്റ് ആക്രമണങ്ങള്‍, മോർട്ടാറുകള്‍, പീരങ്കി ഷെല്ലുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍ (യുഎവി) എന്നിവയെ നേരിടാൻ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ള, ഭൂമിയും ആകാശവും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് അയണ്‍ ഡോം സിസ്റ്റം.

            വ്യോമാതിർത്തിയില്‍ തന്നെ ശത്രുക്കളുടെ മിസൈലുകളും റോക്കറ്റുകളും ടാർഗറ്റ് ചെയ്ത് അവയുടെ പാത, വേഗത, ലക്ഷ്യം എന്നിവ നിമിഷങ്ങള്‍ക്കുള്ളില്‍ കണക്കുകൂട്ടി അവയെ വായുവില്‍ വച്ചുതന്നെ നശിപ്പിക്കുകയാണ് അയണ്‍ ഡോം സംവിധാനം ചെയ്യുന്നത്. 70 കിലോമീറ്റർ വരെ ചുറ്റളവിലാണ് ഈ സംവിധാനം സുരക്ഷയൊരുക്കുന്നത്. ഒരു യൂണിറ്റായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് മൂന്ന് ഘടകങ്ങളുണ്ട്. ശത്രുക്കള്‍ വിന്യസിക്കുന്ന വ്യോമ ആയുധങ്ങളെ കണ്ടെത്താനുള്ള റഡാർ, ആയുധങ്ങളെയും യുദ്ധത്തെയും നിയന്ത്രിക്കാനുള്ള സംവിധാനം, 20 തമിർ മിസൈലുകള്‍ ഉള്‍പ്പെടുന്ന മിസൈല്‍ ലോഞ്ചർ എന്നിവയാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക.

                   ഇതുപോലെ തന്നെ അയണ്‍ ഡോം പ്രവർത്തന്ന സംവിധാനവും വളരെ കൗതുകകരമാണ്. ഇസ്രയേലിനുനേരെ ഒരു റോക്കറ്റ് വർഷിക്കുമ്ബോള്‍ റഡാർ ഇത് കണ്ടെത്തുകയും യുധ നിയന്ത്രണ സംവിധാനത്തിന് വിവരം കൈമാറുകയും ചെയ്യും. തുടർന്ന് ഈ യൂണിറ്റ് റോക്കറ്റിന്റെ വേഗത, ലക്ഷ്യം, സ‌ഞ്ചാരപാത എന്നിവ കണക്കുക്കൂട്ടി മനസിലാക്കും. റോക്കറ്റ് ജനവാസകേന്ദ്രങ്ങളിലേക്കാണ് എത്തുന്നതെങ്കില്‍ ലോഞ്ചർ യാന്ത്രികമായി താമിർ മിസൈലിനെ തൊടുത്തുവിടുകയും റോക്കറ്റ് വായുവില്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഒരൊറ്റ ബാറ്ററിയില്‍ തന്നെ മൂന്നോ നാലോ ലോഞ്ചറുകളാണ് ഉള്ളത്. ഇസ്രയേലിന് ഇത്തരത്തില്‍ പത്ത് ബാറ്ററികളുണ്ട്. ബാറ്ററികള്‍ മറ്റ് ഇടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുമാവും.

                       സർക്കാരിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ആയുധ കമ്ബനിയായ റഫേല്‍ അഡ്വാൻസ്‌ഡ് ഡിഫൻസ് സിസ്റ്റം ആണ് അയണ്‍ ഡോം സംവിധാനത്തിന്റെ നിർമാതാക്കള്‍. ഇസ്രയേല്‍ നഗരമായ ഹൈഫയിലാണ് ഇതിന്റെ ആസ്ഥാനം. അയണ്‍ ഡോം സംവിധാനത്തിന് 90 ശതമാനം വിജയ നിരക്കാണ് കമ്ബനി അവകാശപ്പെടുന്നത്. 2016ല്‍ അയണ്‍ ഡോം സംവിധാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് ബില്യണ്‍ ഡോളർ യുഎസ് ഫണ്ട് നല്‍കിയിരുന്നു. ഇസ്രയേല്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ ശക്തിയായാണ് ഈ സംവിധാനം അറിയപ്പെടുന്നത്. ആരോ, ഡേവിഡ്‌സ് സ്ളിംഗ് എന്ന പേരിലും ഇസ്രയേലിന് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ തകർക്കാനാണ് ആരോ പ്രവർത്തിക്കുന്നത്. മീഡിയം റേഞ്ച് റോക്കറ്റ്, മിസൈലുകള്‍ എന്നിവയെ പ്രതിരോധിക്കുന്ന സംവിധാനമാണ് ഡേവിഡ്‌സ് സ്ളിംഗ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image