Sports
ഐപിഎല്‍ മെഗാ താരലേലം ഈ മാസം 24, 25 തീയതികളില്‍ സൗദിയിൽ
ഈ വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലം ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യന്‍ നഗരമായ ജിദ്ദയില്‍ നടക്കും. ആകെ 1574 താരങ്ങളാണ് ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 409 പേര്‍ വിദേശതാരങ്ങളാണ്. ഓരോ ടീമിനും നിലനിര്‍ത്തിയ കളിക്കാരടക്കം 25 കളിക്കാരെയാണ് പരമാവധി സ്‌ക്വാഡില്‍ ചേര്‍ക്കാനാവുക. 46 കളിക്കാരെ ടീമുകള്‍ ലേലത്തിന് മുമ്പ് തന്നെ നിലനിര്‍ത്തിയതിനാല്‍ 10 ടീമുകളിലായി 204 കളിക്കാരെയാണ് ലേലത്തില്‍ എടുക്കേണ്ടത്. 120 കോടിയാണ് ലേലത്തില്‍ ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക. ഇതിൽ പഞ്ചാബ് കിങ്‌സ് ഒഴികെയുള്ള മിക്ക ടീമുകളും തങ്ങളുടെ താരങ്ങളെ നിലനിർത്താൻ പകുതിയിലേറെ തുക ചിലവഴിച്ചു കഴിഞ്ഞു.പഞ്ചാബിന്റെ വാലെറ്റിൽ ഇപ്പോഴും 110.5 കോടി നീക്കിയിരിപ്പുണ്ട്.അതിനാൽ മറ്റു ടീമുകളേക്കാൾ ലേലത്തിൽ സാധ്യത പഞ്ചാബിനാണ്.നിലനിര്‍ത്തിയ കളിക്കാര്‍ക്കായി ചെലവിട്ട തുക കിഴിച്ചുള്ള തുക മാത്രമെ ടീമുകള്‍ക്ക് ലേലത്തില്‍ ചെലവഴിക്കാനാകു.