inner-image

മുംബൈ: ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സിരീസായ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചതിന് പിന്നാലെ ഫോണ്‍ വാങ്ങാന്‍ ആപ്പിള്‍ സ്‌റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ടനിര. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്‌സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ മുതല്‍ വന്‍തിരക്ക് കാണിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

സമാനമായ തിരക്ക് ആപ്പിളിന്റെ മറ്റ് സ്റ്റോറുകളിലും അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ബികെസിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ വരിനില്‍ക്കുന്നവരില്‍ ചിലയാളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് വന്നവരാണ്. ഡല്‍ഹിയിലെ സാകേതിലെ ആപ്പിള്‍ സ്റ്റോറിലും സ്ഥിതി വ്യത്യസ്തമല്ല. സ്റ്റോര്‍ തുറക്കുന്നത് കാത്ത് പുലര്‍ച്ചെ മുതല്‍ കാത്തിരിക്കുന്നവരാണ് പലരും.

Ad Image Ad Image Ad Image Ad Image Ad Image Ad Image