Technology
96 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കൾ ഇന്ത്യയിൽ
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 96 കോടി കടന്നു. അമേരിക്ക, ജപ്പാന്, റഷ്യ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് വയര്‍ലെസ് കണക്ഷനെയാണ്. ഇന്റര്‍നെറ്റ് സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ പുത്തന്‍ നാഴികക്കല്ലിലെത്തിയ സന്തോഷം ടെലികോം മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.