Sports
പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യ ; മൂന്നാം ട്വന്റി20 ഇന്ന് സെഞ്ചുറിയനിൽ
സെഞ്ചുറിയൻ : ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത് തോൽക്കാതിരിക്കുന്നതിന് ആണ്.എന്തെന്നാൽ ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസത്താൽ അടുത്ത മത്സരം കളിക്കാം അല്ലെങ്കിൽ അവസാന മത്സരം വളരെ നിർണ്ണായകമാകും. ആദ്യ മത്സരത്തിൽ സഞ്ജു സാംസണിന്റെ സെഞ്ചുറി മികവിൽ 61 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. ബൗളേഴ്‌സും അവശ്യ സമയത്ത് ഫോമിലേക്കുയർന്നിരുന്നു.എന്നാൽ രണ്ടാം മത്സരത്തിൽ ബാറ്റേഴ്സ് ആരും ഫോമിലേക്കുയർന്നില്ല,അതിനാൽ 124 എന്ന ചെറിയ സ്‌കോറിൽ ഇന്ത്യ ഒതുക്കപ്പെട്ടു.മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക താരതമ്യേന ചെറിയ സ്കോർ ആയിട്ടു പോലും വിയർത്തിരുന്നു.വരുൺ ചക്രവർത്തി 17 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയിരുന്നു. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കിലാണ് മത്സരം.ആദ്യത്തെ രണ്ടു കളിയിലും ഒരേ പ്ലെയിങ് ഇലവനെയാണ് ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ മൂന്നാം ടി20യില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്താനിടയുണ്ട്.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച സൗത്താഫ്രിക്കന്‍ ടീം വിന്നിങ് കോമ്ബിനേഷന്‍ മാറ്റാന്‍ സാധ്യതയില്ല.
സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍/ യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി.
സൗത്താഫ്രിക്ക- റീസ്സ ഹെന്‍ഡ്രിക്‌സ്, റിയാന്‍ റിക്കെല്‍റ്റണ്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, ജെറാള്‍ഡ് കോട്‌സി, ആന്‍ഡിലെ സൈംലെയ്ന്‍, ലൂതോ സിപംല.